
കാസറഗോഡ് : ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠൻ വരണാധികാരി ലിപു ലോറൻസ് മുന്പാകെ പത്രിക സമർപ്പിച്ചു. ഡി സി സി ഓഫീസിൽ നിന്നും പ്രകടനമായി ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്.രാജ്മോഹൻ ഉണ്ണിത്താൻ എം പി,ഡി സി പ്രസിഡണ്ട് പി കെ ഫൈസൽ ഹക്കീം കുന്നിൽ, എൻ എ നെല്ലിക്കുന്ന് എം എൽ എ,കല്ലാട്ര അബ്ദുൽ ഖാദർ, എ ഗോവിന്ദൻ നായർ, ബി പി പ്രദീപ്, കെ കാർത്തികേയൻ, വി ആർ വിദ്യാസാഗർ, എം കുഞ്ഞമ്പു നമ്പ്യാർ, കരിമ്പിൽ കൃഷ്ണൻ, കെ ഭക്തവത്സലൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അനുഗമിച്ചു. നേരത്തെ അന്തരിച്ച കോൺഗ്രസ് നേതാവ് പി ഗംഗാധരൻ നായരുടെ പത്നിയിൽ നിന്നും കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ചു
