കാസർഗോഡ് : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐഖ്യ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ വയനാട് എം പി പ്രിയങ്ക വധേര കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആകാനുള്ള സാധ്യതകൾ ഏറി. തിരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ ആയിരുന്നു പ്രവർത്തകരുടെ മനസ്സിലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ചിത്രം മാറി…. കെ സി വേണുഗോപാലിന്റെ പേരും. സോഷ്യൽ മീഡിയകളിൽ അടക്കം സജീവമായതോടെ കെ മുരളീധരൻ, ബെന്നി ബെഹനാൻ, കെ സുധാകരൻ എന്നിവരുടെ പേരും പൊങ്ങി വന്നു. ഭൂരിപക്ഷം കിട്ടിയാൽ ഇവരിൽ ആര് വന്നാലും എതിർപ്പ് നേരിടേണ്ടിവരും എന്ന സാഹചര്യത്തിൽ ആണ് കേരളത്തിൽ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന നിലയിൽ പ്രിയങ്കയുടെ പേര് ഉയർന്നു വരുന്നത്. രാഹുൽ ഗാന്ധിയുടെ, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ആണ് ആവശ്യം എന്ന പ്രസ്ഥാവനയും ഇതോടെ കൂട്ടി വായിക്കേണ്ടതുണ്ട്. നിലവിൽ വയനാട് എം പി ആയ പ്രിയങ്ക മുഖ്യമന്ത്രി നോമിനിയായി വന്നാൽ നിലവിലെ അടിസ്ഥാനത്തിൽ ഉള്ള പ്രശ്നങ്ങൾക്കും അറുതിയാകും. എന്നാണ് സമവായ നേതാക്കൾ കണക്കു കൂട്ടുന്നത്
