മേൽപ്പറമ്പ് :(കാസർഗോഡ് )
ആർ എസ് എസ്സിന് വേണ്ടി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജി വെച്ച് നാഗ്പൂരിൽ ആർ എസ് എസ് ആസ്ഥാനത്ത് ഗുമസ്തപ്പണിക്ക് പോകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം കമ്മിറ്റി മേൽപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജൂണിൽ ആരംഭിച്ച എസ്.ഐ.ആർ വഴി വിവിധ സംസ്ഥാനങ്ങളിലെ 13 കോടിയിലധികം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ആർ എസ് എസ് താല്പര്യം സംരക്ഷിക്കാൻ പൗരന്മാരുടെ വോട്ടവകാശം റദ്ദാക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് മഹ്മൂദ് പള്ളിപ്പുഴ, മണ്ഡലം സെക്രട്ടറി സജീർ കലിങ്കാൽ, അബ്ദുൽ റഹ്മാൻ കണ്ണംകുളം മുഹമ്മദ് ത്വാഹിർ, പി എ മൊയ്തു , സി കെ സകരിയ, നൂരിഷ മൂടാംബയൽ, അബ്ദുൽ റഹ്മാൻ കല്ലംവളപ്പ്, നാസില , യൂസുഫ് പള്ളിപ്പുഴ, ടി എം അബ്ദുൽ റഹ്മാൻ, ആർബി മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
