
ചെർക്കള ( കാസർഗോഡ് )ചെർക്കളയിൽ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചീട്ടുകളിക്കുകയായിരുന്ന 14 പേരെയും ഒരു ലക്ഷത്തോളം രൂപയും വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ കെ പി ഷൈനും സംഘവും പിടികൂടി.ചെർക്കളയിൽ സ്റ്റാർ ജനറൽ ട്രേഡിങ് കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിക്കുള്ളിൽ വെച്ച് ചീട്ടുകളിക്കുകയായിരുന്നു ദേലമ്പാടി പരപ്പയിലെ മൊയ്തു (50) മധൂരിലെ കെ എം താഹിർ (28) പി ഇല്യാസ് (43) ഇച്ചിലമ്പാടിയിലെ രതീഷ് (32) ബേക്കൂറിലെ അബൂബക്കർ സിദ്ധിക്ക് ( 28 ) കോട്ടക്കണ്ണി പള്ളി ക്വാട്ടേഴ്സിലെ പി എം ഷാനവാസ് (35), അടുക്കത്ത് ബയലിലെ അനിൽകുമാർ (38) ചെർക്കളയിലെ ജാഫർ (47) ദേലമ്പാടിയിലെ കെഎച്ച് അഷറഫ് (31) ബേക്കൽ കല്ലിങ്കാലിലെ പി ഫൈസൽ ( 53) മംഗലാപുരം ബണ്ട്വാളിലെ അബ്ദുൽ അസീസ് (39 )കയ്യാർ ഒബ്രളയിലെ സമീർ മുഹമ്മദ് (35), തെരുവത്ത് സെറാമിക്സ് റോഡിലെ സർ ഫ്രാസ് കാസർഗോഡ് സിറാമിക്സ് റോഡിലെ ഷെയ്ക്ക് (35) ചെങ്കള പൊവ്വലിലെ കെ എം ജമാൽ (39)എന്നിവരെയാണ് പിടികൂടിയത്. കളികളത്തിൽ നിന്നും 93500 രൂപയും പിടിച്ചെടുത്തു.ചീട്ടുകളി പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർകൊപ്പം എസ്ഐ മാരായ എ എൻ സുരേഷ് കുമാർ, സഫ്വാൻ , ഡ്രൈവർ സജീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡിലെ സുജീഷ്, ലവനീഷ്, ജിതിൻ മുരളി, മിഥുൻ, ദീപൻ എന്നിവരും ഉണ്ടായിരുന്നു.