
മലപ്പുറം :പുത്തനത്താണി തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.
പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ വലിയ പീടിയേക്കാൽ അഹമ്മദ് കുട്ടിയുടെ മകൻ സിദ്ധീഖ്, ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് ആണ് റീഷ മൻസൂർ. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ വന്നു ഇടിക്കുകയായിരുന്നു.