
കാസർഗോഡ് : ഈ മാസം 30, 31 നവംബർ 3,4,5 തീയ്യതികളിലായി കാസർഗോഡ് ഗവ. ഹയർ സെക്കേന്ററി സ്കൂളിൽ വച്ചു നടക്കുന്ന ഉപ ജില്ലാ കലോത്സവത്തിന് മുന്നോടിയായി നഗരത്തിൽ വിളംബരജാഥ നടത്തി. മുൻസിപ്പൽ ചെയർമാൻ, ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, സ്കൂൾ അധികൃതർ, വിദ്യാർത്ഥികൾ, എസ് പി സി, എൻ സി സി, സ്കൗട്ട് തുടങ്ങി വിവിധ യുണിറ്റുകൾ ജാഥയിൽ അണിനിരന്നു


