സീതാംഗോളിഃ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു. പുത്തിഗെ ആശാരിമൂല രാജേഷ് നിലയത്തിലെ രാജേഷ് ആചാര്യ (37)യാണ് മരി ച്ചത്. ഇന്നലെ തിങ്കളാഴ്ച രാത്രി ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടു മുറ്റത്ത് അലങ്കാര വിളക്ക് ഘടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാഗേഷ് ആചാര്യയുടെയും ഹേമലതയുടെയും മകനാണ്. ഭാര്യ പവിത്ര. മക്കള്‍ പ്രണ്വിത്ത്, ധന്‍വിത്ത്. സഹോദരങ്ങള്‍ കിരണ്‍, പരേതനായ പ്രവിണ്‍ കുമാര്‍.
