
കാസർഗോഡ് :ബന്ധപ്പെട്ട അധ്യാപകരുടെ അശ്രദ്ധമൂലം പരീക്ഷ ഹാളിൽ പ്ലസ് ഒൺ വിദ്യാർത്ഥിനിക്ക് ചോദ്യപേപ്പർ മാറി നൽകി. ചെമ്മനാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് പ്രത്യേക പരിഗണന അർഹിക്കുന്ന ഷിബില ഹലീമയ്ക്ക് ചോദ്യ പേപ്പർ മാറി നൽകിയത്. തിങ്കളാഴ്ച നടന്ന അക്കൗണ്ടൻസി പരീക്ഷയിൽ ഷിബിലയുടെ വിഷയം അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറിസ്ഡ് അക്കൗണ്ടിങ് ആയിരുന്നു. എന്നാൽ നൽകിയത് അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ആണ്. രണ്ടിലും ഒരേ ടെക്സ്റ്റ് ബുക്ക് ഉള്ളതിനാൽ ചോദ്യങ്ങൾ മാറിയതായി കുട്ടിക്ക് തോന്നിയില്ല. 3.20 വരെ ഈ ചോദ്യപേപ്പർ വച്ച് പരീക്ഷഎഴുതിയ കുട്ടിയോട് പിഴവ് മനസ്സിലായപ്പോൾ ചോദ്യപേപ്പറും ഉത്തര പേപ്പറും ബലമായി പിടിച്ചു വാങ്ങി വേറെ നൽകുകയായിരുന്നത്രെ. പരീക്ഷ സമയം കഴിയാൻ മിനിട്ടുകൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. മാനസിക പിറുമുറുക്കത്തിൽ ആയ കുട്ടിക്ക് കൂടുതൽ ഒന്നും എഴുതാൻ കഴിഞ്ഞില്ല. പിഴവ് മനസ്സിലാക്കിയ ആദ്യാപകർ ഫോൺ മുഖേനയും വീട്ടിൽ വന്നും പരീക്ഷ ജയിപ്പികുമെന്നും അടുത്ത പരീക്ഷക്ക് പ്രത്യേക റ്റ്യുഷനും വാഗ്ദാനം നൽകിയത്രേ.ഷിബില പരീക്ഷ എഴുതുന്ന ക്ലാസ്സ് മുറിയിൽ വന്ന ചോദ്യ പേപ്പർ ബണ്ടിൽ തുറക്കാതെ അടുത്ത മുറിയിലെ കെട്ടിലെ ചോദ്യപേപ്പർ നൽകുകയായിരുന്നു. അധ്യാപകരുടെ ഈ അനാസ്ഥക്ക് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്കു പരാതി അയച്ചിരിക്കുകയാണ് തലാസീമിയ രോഗികൂടിയായ ഷിബില.
