ഉദുമ: കോട്ടിക്കുളത്ത് നിന്ന് തിങ്കളാഴ്ച രാവിലെ കാണാതായ ഗൃഹ നാഥന്റെ മൃതദേഹം കണ്ടെത്തി.
കോട്ടിക്കുളം ബൈക്കേ പള്ളിക്ക് മുൻ വശം മുക്രി ഹൗസിലെ പരേത നായ മൂസയുടെയും ആയിഷയുടെയും മകൻ ഹാഷിമിന്റെ (55) മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടവത്ത് റെയിൽ പാലത്തിനടിയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ സുബഹി നമസ് കാരം നിർവഹി ക്കാൻ പതിവു പോലെ വീട്ടിൽ നിന്ന് കോട്ടിക്കുളം ജുമാ മസ്ജിദിലേക്ക് പോയതായി. ഏറെ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം തളങ്കരയിൽ കാണപ്പെട്ടത്. ഏറെ വർഷം ഗൾഫിലായിരുന്ന ഹാഷിം നാട്ടിൽ തിരിച്ചെത്തി വയറിംഗ്, പ്ലമ്പിണ്ട് ജോലികൾ ചെയ്തു വരികയായിരുന്നു ഭാര്യ: ഷറഫുന്നിസ. മക്കൾ: സാബിത്ത് (ഖത്തർ), റാഷിദ്, ഷർമ്മിള (അക്കൗണ്ടന്റ്, കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ) ഫാത്തിമ, മുഹമ്മദ് ഷാഹിൻഷ (ഇരുവരും വിദ്യാർത്ഥികൾ).
