By സഫുവാൻ പള്ളിക്കര, ഷാർജ
ഷാർജ : കൊല്ലം സ്വദേശിയായ യുവതിയെ ഷാർജായിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം അതുല്യ ഭവനിലെ അതുല്യ ശേഖർ ( 30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുവർഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച ഷാർജയിലെ സഫാരി മാളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരൻ സതീഷ് ആണ് ഭർത്താവ്. മകൾ ആരാധ്യ. രാജേശ്വരൻ പിള്ളയുടെയും തുളസിയുടെയും മകളാണ്
