By പി പി ശരണ്യ
തെഹ്റാന്: ഇറാക്ക്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷംഇസ്രയേല് ചാര സംഘടനയായ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് മൂന്നു പേരെ ഇറാന് തൂക്കിക്കൊന്നു. വധശിക്ഷക്ക് വിധേയരായവര്‍ ആയുധം കടത്തിയതായും ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയ 700 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 12 ദിവസം നീണ്ടു നിന്ന സായുധ സംഘര്‍ഷങ്ങള്‍ക്ക് ചൊവ്വാഴ്ച നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാരോടെയാണ് ശമനമായത്.
