
ചെങ്കള :(കാസർഗോഡ് )ചാമ്പല റോഡ് ബെർക്കയിൽ ഷെരീഫ് എന്നയാളുടെ പുതിയതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സേഫ്റ്റിക് ടാങ്ക് കുഴിയിൽ അബദ്ധത്തിൽ വീണ കാള കുഞ്ഞിനെ സമയോചിതമായ ഇടപെടലിൽ രക്ഷിക്കാനായി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി കാളക്കുഞ്ഞു സേഫ്റ്റി ടാബിൾ ടാങ്കിനു എടുത്ത കുഴിയിൽ വീഴുകയായിരുന്നു. കാസർഗോഡ് നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിൽ സേന എത്തി റെസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ മൂരി കുട്ടനെ ടാങ്കിൽ നിന്നും പുറത്തെടുത്തു.സേനാംഗങ്ങളായ ഒ കെ പ്രജിത്ത്, എസ് അരുൺകുമാർ, വിഎസ് ഗോകുൽ കൃഷ്ണൻ , ഫയർവ്യു മൺ കെ.ശ്രീജിഷ , ഹോം ഗാർഡ്.കെ .സുമേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
