കാസർഗോഡ്: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച cബിജെപി സർക്കാറിന്റെ ഭരണഘടന വിരുദ്ധ നടപടിക്കെതിരെ കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സമാപന യോഗം യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ഖാലിദ്, അഡ്വ. ജവാദ് പുത്തൂർ, ബി.എ ഇസ്മായിൽ, കെ.ടി സുഭാഷ് നാരായണൻ, കമലാക്ഷ സുവർണ്ണ, ഖാൻ പൈക്ക, അബ്ദുൾ റസാക്ക്, അഡ്വ. സാജിദ് കമ്മാടം, മുഹമ്മദ് വട്ടയക്കാട്, യു.വേലായുധൻ, പി.കെ വിജയൻ, സി.ജി ടോണി, സുമിത്രൻ പി.പി, സന്തോഷ്ക്രാസ്റ്റ, ശ്രീധരൻ ആചാരി, അബ്ദുൾ റഫീഖ്, ഷാഫി ചൂരിപ്പള്ളം, ബാലകൃഷ്ണൻ പറങ്കിത്തൊട്ടി, ധർമ്മധീര എം, കെ.കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി, ശ്രീധരൻ ചൂരിത്തോട്, ജയരാജൻ കെ.പി, സുജിത്കുമാർ, ഗോപാലകൃഷ്ണ പി, നാസിർ കാട്ടുകൊച്ചി എന്നിവർ സംസാരിച്ചു.
