കാസർഗോഡ് : മദ്രസ്സ മത വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പ്രതിബന്ധതയും ധാർമ്മിക ബോധവുമുള്ള വിദ്യാർത്ഥി സമൂഹത്തെയാണ് ‘ വാർത്തെടുക്കുന്നതെന്ന്
അതീഖ് റഹ്മാൻ ഫൈസി അഭിപ്രായപ്പെട്ടു.
കാസർഗോഡ് ഇസ്ലാമിക് സെൻറർ മസ്ജിദിൽ ആരംഭിച്ച ഒഴിവ് ദിന മദ്രസ്സ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡന്റ് എൻജിനിയർ സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു വിദ്യാർത്ഥി നിദ ഖിറാഅത്ത് നടത്തി
സെക്രട്ടറി അബ്ദുൽ ഖാദർചട്ടഞ്ചാൽ
സ്വാഗതവും മദ്രസ്സ മാനേജർ നെഹ്റു കടവത്ത് നന്ദിയും പറഞ്ഞു
ജമാഅത്ത് ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.എസ്. അബ്ദുല്ല കുഞ്ഞി മാഷ്
സൈദ് ഉമ്മർ ഹമീദ് കക്കണ്ടം അബ്ദുൽ സലാം എരുതുംകടവ് ഇബ്രാഹിം ചെമ്മനാട് എന്നിവർ സംസാരിച്ചു.
