By : ഷാഫി തെരുവത്ത്
തളങ്കര : ( കാസറഗോഡ്) മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും ഉണ്ടായാൽ മാത്രമേ മഹൽ ശാക്തീകരണം പൂർണമാവുകയുള്ളൂവെന്ന് തളങ്കര മാലിക് ദീനാർ ഖത്തീബ് മജീദ് ബാഖവി അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസി യേഷൻ തളങ്കര റൈഞ്ച് ശാക്തീകരണ സംഗമം തളങ്കര മാലിക് ദീനാർ മദ്രസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുൽ ലത്തീഫ് നഷ്റഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
തളങ്കര റൈഞ്ച് പ്രസിഡൻ്റ് ഹസൈനാർ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു എസ് കെ എം എം എ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി റഷീദ് ആറങ്ങാടി നിരീക്ഷനായി. തളങ്കര റൈഞ്ച് സെക്രട്ടറി അബ്ദുൽ റഹ്മാൻ ബാങ്കോട് സ്വാഗതവും കെ എം അബ്ദുല്ല കുഞ്ഞിനന്ദിയും പറഞ്ഞു.
യുകെ യൂസുഫ്, ഹനീഫ് പള്ളിക്കാൽ,സിയാദ് തെരുവത്ത്, ശരീഫ് വോളിബോൾ, സത്താർ ഹാജി, ഷഫീഖ് കുണ്ടിൽ, നാസർ കൊറക്കോട് എന്നിവർ സംബന്ധിച്ചു.
