ചെറുകുന്ന് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും ചെറുകുന്ന് സി ഡി എസിന്റെ നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിയായ മഴപ്പൊലിമയുടെ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.
ചെറുകുന്ന് കുന്നനങ്ങാട് റെയിൽവേ ചാൽ വയലിൽ വച്ച് രാവിലെ പത്തു മണിക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ.
ഉത്ഘാടനം ചെയ്തു.
ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ,
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, സി ഡി എസ് ചെയർപേഴ്സൺ കെ നിർമല, ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മഴപ്പൊലിമയെ ആടിയും പാടിയും ആഘോഷമാക്കാൻ കുടുംബശ്രീ പ്രവർത്തകരും കുട്ടികളുംഉൾപ്പെടെ നൂറ് കണക്കിന് പേരാണ് ചാൽ വയലിൽ എത്തിച്ചേർന്നത്.
ചേറാണ് ചോറ് എന്ന സന്ദേശം ഉയർത്തി പിടിച്ച് തരിശു രഹിത ഗ്രാമം ലക്ഷ്യമാക്കിയാണ് മഴ പ്പൊലിമ പദ്ധതി നടപ്പിലാക്കുന്നത്.
മഴപ്പൊലിമയുടെ നന്മയിലേക്ക് കുട പിടിക്കാൻ
കാർഷിക സംസ്കൃതിയുടെ കാവലാളാകാൻ
വയലിലേക്ക് നമുക്ക് ഇറങ്ങാം
മണ്ണെഴുത്തിന് ഹരിശ്രീ കുറിക്കാം കുടുംബശ്രീയിലൂടെ.
എന്ന സന്ദേശത്തോടെ ജില്ലാ മുഴുവൻ ആയും ജൂൺ ജൂലൈ മാസങ്ങളിൽ മഴ പ്പൊലിമ സംഘടിപ്പിച്ചു വരുന്നു.
തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ആവിഷ്കരിച്ച കാര്‍ഷിക പുനരാവിഷ്കരണ പരിപാടിയാണ് മഴപ്പൊലിമ.
