കാസർഗോഡ് : ചരിത്ര പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് 2026 ജനുവരി 14 മുതൽ 24 വരെ നടത്തുവാൻ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ പള്ളി ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. മതമൈത്രിയുടെ പര്യായമായ തങ്ങൾ ഉപ്പാപ്പ ഉറൂസിന്നുള്ള ഒരുക്കങ്ങൾ അടുത്ത ദിവസങ്ങളിൽ തുടക്കമാവും. കേരളത്തിലെയും കർണാടകത്തിലെയും പ്രശസ്തരായ മതപണ്ഡിതൻമാർ, സാദാത്തീങ്ങൾ എന്നിവർ സംബന്ധിക്കും. ജനുവരി 25 ന് രാവിലെ പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ ഉറൂസ് സമാപിക്കും. യോഗത്തിൽ നെല്ലിക്കുന്ന് മുഹ്യുദ്ധിൻ ഖത്തീബ് ജി എസ് അബ്ദുൽ റഹ്മാൻ മുസ്ല്യാർ പ്രാർത്ഥന നടത്തി. ഉറൂസ് കമ്മിറ്റി പ്രസിഡൻ്റായി ടി എമഹ്മൂദ് ഹാജിയെയും ജനറൽ സെക്രട്ടറിയായി എൻ എ നെല്ലിക്കുന്ന് എം എൽ എ യെയും തെരഞെടുത്തു. സി.എം അഷ്റഫ് ( ട്രഷറർ ) , കുഞ്ഞാമു കട്ടപ്പണി (ജനറൽ ക്യാപ്റ്റൻ), ഹനീഫ്ആപ്പു
(വളൻ്റിയർ കോർ ജനറൽ സെക്രട്ടറി)
