കാസറഗോഡ് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു ഡി എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ മധുരം വിതരണം ചെയ്തും ,പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം നടത്തി .രാജ്മോഹൻ ഉണ്ണിത്താൻ എംപി, യു ഡി എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ,മുൻ മന്ത്രി സി.ടി അഹമ്മദലി ,ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ,നേതാക്കളായ ഹക്കീം കുന്നിൽ,കെ നീലകണ്ഠൻ,അഡ്വ :എ ഗോവിന്ദൻ നായർ ,എ അബ്ദുൾറഹിമാൻ ,ഹരീഷ് ബി നമ്പ്യാർ എന്നിവർ നേതൃത്വം നൽകി ,അഡ്വ പി വി സുരേഷ് ,ഹരീഷ് പി നായർ,എം ബി ഷാഫി ,ടി ഡി കബീർ ,കെ ഖാലിദ് ,എം രാജീവൻ നമ്പ്യാർ ,എ വാസുദേവൻ, കൂക്കൾ ബാലകൃഷ്ണൻ ,ആർ ഗംഗാധരൻ എന്നിവർ സംബന്ധിച്ചു .
