കണ്ണൂർ : ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ കൂട്ടായ്മയായ കുടുംബശ്രീ പ്രസ്ഥാനം 27 വർഷം പൂർത്തീകരിക്കുന്ന വേളയിൽ
കുടുംബശ്രീയുടെ വിവിധ പദ്ധത്തികളെക്കുറിച്ച് അവബോധം നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രചാരം നൽകുന്നതിനുമായി ജില്ലാ തലത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ, പ്രസ്സ് ക്ലബ് കണ്ണുരും, പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെ
കണ്ണൂർ ഹോട്ടൽ റോയൽ ഒമാർസിൽ വച്ച് നടന്ന ശില്പശാല
രാവിലെ 10 മണിക്ക്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു.
കുടുംബശ്രീ കണ്ണൂർ ഈ വർഷം നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെപറ്റിയും വിവരങ്ങൾ നൽകുന്നതിനും,തദ്ദേശിയ മേഖലയിൽ കുടുംബശ്രീ നടത്തിയ ഉടപെടലുകളെക്കുറിച്ചും, കുടുംബശ്രീ മാതൃക സി ഡി എസുകളിലെ സംരംഭകരുടെ അനുഭവം പങ്കുവെക്കലും,മാധ്യമ പ്രവർത്തരുടെ സംശയ നിവാരണത്തിനമായി നാല് സെഷനുകളിൽ ആയാണ് ശില്പശാല നടന്നത്.
കുടുംബശ്രീ ചരിത്രം വികസനം മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയനും വാർത്തകൾ വിരിയുന്നത് എന്ന വിഷയത്തിൽ ജേർണലിസ്റ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ജോസി ജോസഫും സെമിനാറുകൾ അവതരിപ്പിച്ചു.
പ്രസ്സ് ക്ലബ് സെക്രട്ടറി സി സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കണ്ണൂർ കോർപ്പറേഷൻ സി ഡി എസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി,
അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാഹുൽ, കെ വിജിത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
65 പേർ ശില്പശാലയിൽ പങ്കെടുത്തു.
ശില്പശാലയുടെ ഭാഗമായി കുടുംബശ്രീ സംരംഭകർ ഒരുക്കിയ ഉത്പന്ന പ്രദർശന വിപണന മേളയും നടന്നു.
