By ഷാഫി തെരുവത്ത്
കാസർഗോഡ് : ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയവുമായി എം എസ് എഫ് കാസർഗോഡ് ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 12 വരെ പുലിക്കുന്ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ പ്രതിനിധി സമ്മേളനം ജില്ലാ മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളും ക്യാമ്പസ് പ്രതിനിധികളും സംബന്ധിക്കും. രാത്രി ഏഴിന് പഴയ കാല എംഎസ്എഫ് നേതാക്കളെ പങ്കെടുപ്പിച്ച് തലമുറ സംഗമം. 11 ന് ശാഖാ തലങ്ങളിൽ പതാക ദിനം’ 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് റാലി ആരംഭിക്കും. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. ലീഗിൻ്റെയും പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുക്കും ദേശീയ സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ അക്കാദമിക് സെമിനാർ, ഹരിത വിദ്യാർത്ഥിനി സംഗമം, ടെക്ഫെഡ് സംഗമം, ബാല കേരളം സംഗമം, സ്പെഷ്യൽ കൺവെൻഷൻ എന്നിവ സംഘടിപ്പിക്കും. ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു.പത്രസമ്മേളനത്തിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി ഹാരിസ് ചൂരി, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് താഹ തങ്ങൾ, സെക്രട്ടറി സവാദ് അംഗഡിമുഗർ, സംസ്ഥാന അംഗങ്ങളായ അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
