കാസർഗോഡ് :
കാസർഗോഡ് ജില്ലയിലെ റവന്യൂ, ആരോഗ്യ, വിദ്യാഭ്യാസ, സ്ഥാപനങ്ങൾ അടക്കം
എല്ലാ സർക്കാർ ഓഫീസുകളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തണമെന്നും കാസർഗോഡ് നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട വകുപ്പ് മേധാവികൾ അടക്കം പല തസ്തികളും ഒഴിഞ്ഞു കിടക്കുകയാണ്. അത് മൂലം പല ഫയലുകളും നീങ്ങുന്നില്ല പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി നട്ടം തിരയുകയാണ്. ആയതിനാൽ ഉടൻ പരിയാരം ഉണ്ടാവണം എന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ കെ. ഖാലിദ് സ്വാഗതം പറഞ്ഞു.
ജില്ലാ ചെയർമാൻ കലക്ട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ,
കെ. നീലകണ്ഠൻ, എ.അബ്ദുൽ റഹ്മാൻ , എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ: എ. ഗോവിന്ദൻ നായർ ,
എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ആർ. ഗംഗാധരൻ , ടി.എം ഇഖ്ബാൽ, കെ.ബി. കുഞ്ഞാമു, എം.രാജീവൻ നമ്പ്യാർ, അർജുൻ തായലങ്ങാടി , കാദർ മാന്യ ,മുഹമ്മദ് നീർച്ചാൽ, എസ് മുഹമ്മദ്, കെ.എം ബഷീർ, ജലീൽ എരുതും കടവ്, കാദർ ബദ്രിയ, അൻവർ ചേരങ്കൈ, കെ. പുരുഷേതമൻ കാറഡുക്ക, ജോൺ ക്രാസ്ത, ഹമീദ് ഹാജി മാന്യ , പ്രസംഗിച്ചു.

