BY നിരഞ്ജന് വി പി (ന്യൂ ദല്‍ഹി)
ന്യൂഡൽഹി: വോട്ടവകാശം തട്ടിയെടുക്കുന്ന ‘വോട്ടുബന്ദി’ക്കെതിരെ ഇൻഡ്യ സഖ്യം ആഹ്വാനംചെയ്ത ബന്ദ് ബിഹാറിനെ സ്തംഭിപ്പിച്ചു.പട്നയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസി;ലേക്ക്ഇൻഡ്യ സഖ്യം നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും അണിനിരന്നു. ബിഹാർ പ്രതിപക്ഷ നേതാവുംആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് എം.എ. ബേബി പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലർ ചെയ്തത് പോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത്ഷായും നിതീഷ് കുമാറും ശ്രമിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. റെയിൽ ഗതാഗതവും തടസ്സപ്പെട്ട്. വോട്ടുബന്ദിക്കെതിരായ ബിഹാർ ബന്ദ്, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനം കൂടിയായി.
