കാസർഗോഡ് : ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണതകർച്ചക്കെതിരെയും ,കേരള സർക്കാറിന്റെ ഭരണ അനാസ്ഥയ്ക്കെതിരെയും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
കളക്ടറേറ്റ് ധർണ്ണ ജൂലൈ 23 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും.
ധർണ്ണാ സമരത്തിന്റെ മുന്നോടിയായി ഡി.സി.സി. ഓഫീസ് പരിസരത്ത് നിന്ന് പ്രവർത്തകർ പ്രകടനമായി സമര പന്തലിൽ എത്തും.
കാസർഗോഡ് നിയോജക മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാനും സമരം വിജയിപ്പിക്കാനും മണ്ഡലം ലൈസൺ കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം ജില്ല ലീഗ് ജനറൽ സെക്രട്ടറി
എ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ലൈസൻ കമ്മിറ്റി ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.കൺവീനർ കെ. ഖാലിദ് സ്വാഗതം പറഞ്ഞു.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ,
എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, എം രാജീവൻ നമ്പ്യാർ, കെ.ബി കുഞ്ഞാമു, നാസ്സർ ചായിന്റടി, ടി.ഇ മുഖ്താർ,
എസ്.മുഹമ്മദ്,അർജുനൻ തായലങ്ങാടി,കാദർ മാന്യ ,
കെ.എം ബഷീർ,
ഇ.ആർ മുഹമ്മദ് കുഞ്ഞി, ശ്യാമ പ്രസാദ് മാന്യ , അൻവർ ചേരങ്കൈ, അൻവർ ഓസോൺ, അലി തുപ്പക്കൽ , അബ്ദുൽ റസാഖ്, എസ്.കെ അബ്ബാസ് അലി,
മുഹമ്മദ് പഠാങ്ങ്, ഹമീദ് മഞ്ഞംപ്പാറ,
പ്രസംഗിച്ചു.
