കാസറഗോഡ്: മൊഗ്രാൽ.ദഫ്മുട്ട് ആചാര്യനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയും,ഇന്ത്യൻ നാഷണൽ ലീഗിന്റെ(ഐഎൻ എൽ)സജീവ പ്രവർത്തകനുമായ മൊഗ്രാൽ കൊപ്പളം ഇട്ടൽ ഹൗസിൽ മുഹമ്മദ്(63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം.
മൊഗ്രാൽ കടപ്പുറം സിറാജുൽ ഉലൂം മദ്രസ സംഘടിപ്പിക്കാനുള്ള ദഫ് റാത്തീബ്നേർച്ചയ്ക്കും,മീലാദ് റാലികളിലും ഇട്ടൽ മുഹമ്മദിന്റെ ദഫ് മുട്ട് ഏറെ ശ്രദ്ധേയമാണ്.ദഫ് മുട്ട് പരിശീലകനുമാ യിരുന്നു.
സഫിയയാണ് ഭാര്യ. മക്കളില്ല
സഹോദരങ്ങൾ: ഹസൈനാർ,അബ്ബാസ് (കുവൈത്ത്) അലി (സൗദി അറേബ്യ)ഹനീഫ് (ഖത്തർ) അബൂബക്കർ (സൗദി)ഫാത്തിമ, ആയിഷ,ഖദീജ,സഫിയ,
പരേതനായ മൊയ്തീൻ.
നിര്യാണത്തിൽ മൊ ഗ്രാൽ ദേശീയവേദി,ഐ എൻ എൽ കുമ്പള പഞ്ചായത്ത് കമ്മിറ്റി,കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി അനുശോചിച്ചു.
