
വൊർക്കാടി : വ്യക്തിയും കുടുംബവുമനുഭവിക്കുന്ന വേദനകളെയും പ്രയാസങ്ങളെയും നിശബ്ദ സേവനത്തിലൂടെ പരിഹരിക്കുകയായിരുന്നു രണ്ട് പതിറ്റാണ്ട് കാലം യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നത് മൂല്യവത്തായ ചാരിറ്റി പ്രവർത്തനമാണെന്ന് എ.കെ എം അഷറഫ് എം.എൽ എ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് അത്താണിയും ആശ്രയുമായി മാറുകയെന്നത് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമാണ്
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ചാരിറ്റി മേഖലയിലെ എല്ലാ സംഘടനകൾക്കും മാതൃകപരമാണ്
യൂണിറ്റിയുടെ സേവന പ്രവർത്തനത്തിൽ ചെറുപ്പക്കാരും പങ്കാളികളാകണമെന്ന് എ.കെ.എം അഷ്റഫ് എം എൽ എ പറഞ്ഞു
വൊർക്കാടി പഞ്ചായത്തിലെ തൽക്കി കൂട്രസ്തയിൽ നിരവധി കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതി ജലനിധി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ട്രസ്റ്റ് പ്രസിഡൻ്റ് സിറാജുദ്ദീൻ ടി.കെ അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും കുടിവെള്ള പദ്ധതി
ജനറൽ കൺവീനർ ജാഫറലി എ എൻ നന്ദിയും പറഞ്ഞു
വൊർക്കാടി പഞ്ചായത്ത് പ്രസിഡൻ്റ് ഭാരതി എസ് മുഖ്യാത്ഥിയായിരുന്നു
മഞ്ചേശ്വരം ബ്ലോക്ക് മെമ്പർ മൊയ്തീൻ കുഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അബ്ദുൽ മജീദ് ബി.എ
അബ്ദുൽ സലാം തെക്കിൽ ഇല്യാസ് ഉപ്പള മുഹമ്മദ് റഹീസ് മുഹമ്മദ് ഷബീർ അബുബക്കർ സിദ്ദീഖ് കെ
അബുബക്കർ റസ്വി
എന്നിവർ സംസാരിച്ചു
ജീവിതത്തിൽ ഇതു വരെ കാക്കി വസ്ത്രം മാത്രം ധരിച്ച് വരുന്ന മൊയ്തീൻ കുഞ്ഞി പുത്തബയെ ചടങ്ങിൽ എം.എൽ എ ആദരിച്ചു