തളങ്കര : (കാസർഗോഡ് ):
നേപ്പാളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ മൽസരിക്കാൻ പുറപ്പെടുന്ന തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കുളിലെ വിദ്യാർത്ഥിനി റബിയ ഫാത്തിമയ്ക്കും പൂർവ്വ വിദ്യാർഥിനി ആയിഷത്ത് മെഹറുന്നിസയ്ക്കും തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുൾ 75 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കുളിൽ വെച്ച് യാത്രയയപ്പും അനുമോദനവും നൽകി. ചടങ്ങിൽവെച്ച് കൂട്ടായ്മയുടെ സോഫ്റ്റ് ബേസ് ബോൾ അടങ്ങുന്ന കിറ്റ് മുഖ്യാതിഥി മാലിക് ദിനാർ ഫാർമസി കോളേജ് ചെയർമാൻ
കെ എസ് മുഹമ്മദ് ഹബീബ് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സവിത ടീച്ചർ അധ്യക്ഷത വഹിച്ചു. ബഷീർ വോളിബോൾ, അഡ്വ. വി എം മുനീർ, ശ്യാമള ടീച്ചർ, ഹസൈനാർ ഹാജി തളങ്കര, ട്രഷറർ എം എ അഹമദ്, സിവിൽ സർവ്വീസ് വിദ്യാർത്ഥിനി ശഹദ എന്നിവർ സംസാരിച്ചു. എൻ ഇബ്രാഹിം, എ എച്ച് ശുക്കൂർ, സി.എം മുസ്തഫ, പി എ മജീദ്, കബീർ, കെ കെ സുലൈമാൻ, പി എ സലാം, സി എൽ ഹനീഫ്, ടി എ അബ്ദുൽ റഹ്മാൻ, പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബുർഹാൻ, റാഷിദ്, സിഎൽ മിർഷാദ്, എന്നിവർ സംബന്ധിച്ചു. സ്ക്കൂൾ മാനേജർ എം എ ലത്തീഫ് സ്വാഗതവും ബി യു അബ്ദുല്ല നന്ദിയും പറഞ്ഞു
