മുള്ളേരിയഃ വീടിനകത്ത് അവശ നിലയില്‍ കണ്ട യുവാവ് മരിച്ചു. ഇരിയണ്ണി ലക്ഷം വീട് ഉന്നതിയിലെ ഹരിഹരന്(36) ആണ് മരിച്ചത്. പരേതനായ മഹാലിംഗയുടെയും പത്മാവതിയുടെയും മകനാണ്.ഇന്നലെ രാവിലെ വീടിനകത്ത് മുറിയില്‍ അവശ നിലയില്‍ വീണു കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്കരിച്ചു.
