പെര്‍ളഃ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. തപാല്‍ ജീവനക്കാരി മരിച്ചു. മണിയംപാറ നെക്കരെപദവിലെ ലക്ഷ്മി നായക്(65)ആണ് മരിച്ചത്. കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ്, ശ്രീരാം പേട്ട,തളങ്കര,വിദ്യാനഗര്‍, ചെര്‍ക്കള, പെര്‍ള, കുമ്പള, ബന്തിയോട് തുടങ്ങി വിവിധ പോസ്റ്റ് ഓഫീസുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അസുഖ ബാധിതയായി കാസര്‍കോട്, മംഗളൂരു തുടങ്ങി ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് റിട്ട. ഹെഡ്മാസ്റ്റര് പി.കുഞ്ഞികണ്ണ മണിയിണി. മക്കള്‍ഃ പി.കെ.അഭിഷേക് (എഞ്ചിനിയര്‍ ),പി.കെ. ആശ. മരുമക്കള്‍ഃ ദിവ്യ,സൂര്യരാജ്.
