കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലംസി പി എമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള ജനങ്ങളുടെ വിധി എഴുത്ത് ആയിരിക്കുമെന്ന് യു ഡി എഫ് കാസർഗോഡ് നിയോജക മണ്ഡലം കൻ വീനർ കെ. ഖാലിദ് പറഞ്ഞു. കാസറഗോഡ് മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം അധ്യക്ഷത വഹിച്ചു.
തൃതല പഞ്ചായത്ത് തെരഞ്ഞാടുപ്പിന്റെ മുന്നോടിയായി വാർഡ് തലത്തിൽ വിടുവീടാന്തരം കയറി ഇടതു മുന്നണി സർക്കാരിന്റെ ജന വിരുദ്ധനയങ്ങൾ തുറന്ന് കാട്ടി ലഘു ലേഖനൽകാൻ യോഗം തീരുമാനിച്ചു.29,30,31തീയതികളിൽ വാർഡ് കമ്മിറ്റയുടെ നേതത്വത്തിൽ നടക്കും.
ആർ. ഗംഗാധരൻ, ജി. നാരായണൻ, മുനീർ ബാങ്കോട്, കെടി സുബാഷ് നാരായണൻ, ജിജി തോമസ്, രൂപേഷ് കടപ്പുറം, ഉഷ കടപ്പുറം, ഷാഫി അണങ്ങൂർ, മുകുന്ദൻ കടപ്പുറം, മമ്മുഞ്ഞി, അമീർ സുറുമി, ദീപേഷ് എന്നിവർ സംസാരിച്ചു.
അഡ്വ. വിനോദ് കുമാർ മുന്നാട് സ്വാഗതവും നിയാസ് ജസ്മാൻ നന്ദിയും രേഖപ്പെടുത്തി.
