ഇരിയണ്ണിഃ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഇരിയണ്ണി ബേപ്പിലെ ജയചന്ദ്രന്(55)ആണ് മരിച്ചത്. നേരത്തെ വലിയ വാഹനങ്ങള്‍ ഓടിച്ചിരുന്ന ജയന് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഇരിയണ്ണിയില്‍ ഓട്ടോ ഓടിച്ച് വരികയായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആസ്പത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ശങ്കരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യഃ നിഷ. മക്കള്‍ഃ ജ്യോതിശ്ചന്ദ്രന്, ജിതിശ്ചന്ദ്രന്. സഹോദരങ്ങള്‍ഃ പുഷ്പ, പ്രിജ.
ഇരിയണ്ണിയിലും ബേപ്പിലെ വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം വിട്ടു വളപ്പില്‍ സംസ്കരിച്ചു
