അഡൂര്‍ഃ(കാസർഗോഡ്) യുവാവ് വീടിനകത്തെ മുറിയുടെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അഡൂര്‍ മണിയൂര്‍ പൊപ്പണഗുരിയിലെ സന്തോഷ് കുമാര്‍(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ച് മണിക്കുമിടയിലാണ് സംഭവം. മാസങ്ങളോളമായി മാനസ്സിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്ന സന്തോഷ് ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരേതനായ നാരായണന്റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍ഃ ശശികുമാര്‍, ബിന്ദു. ആദൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വഭവിക മരണത്തിന് കേസെടുത്തു.
