കാസര്‍ഗോഡ്: തളങ്കര മാലിക് ദീനാർ പള്ളിയില്‍ കുടുംബത്തോടൊപ്പം ബംഗ്ലൂരുവിൽ നിന്നുമെത്തിയ യുവാവ് പള്ളികുളത്തിൽ മുങ്ങിമരിച്ചു. ബംഗ്ലൂർ ഡിജെ ഹള്ളി താനി റോഡിലെ മുജാഹിദിന്റെ മകൻ ഫൈസാനാ (22) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ദുരന്തം ഉണ്ടായത്. കുടുംബത്തിനൊപ്പം എത്തിയ ശേഷം സിയാറത്തിനായി മഖാമിൽ എത്തി. സിയാറത്ത് കഴിഞ്ഞ ശേഷം മഖാമിന്റെതാഴെ ഭാഗത്തുള്ള പുഴക്കരയിൽ കുടുംബ സമേതം പോയതായിരുന്നു. ഇതിനിടയിലാണ് സഹോദരൻ സക്കലൈൻ കുളത്തിലിറങ്ങിയത്. മഴ കാരണം കുളം നിറങ്ങൊഴുകിയിരുന്നു. കുളത്തിൽ അനുജൻ താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചു. ഫൈസാൻ അനുജനെ രക്ഷിക്കുന്നതിനിടയിലാണ് കുളത്തിൽ താഴ്ന്നത്. രണ്ട് പേരേയും സമീപവാസികൾകരക്കെടുത്ത് തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ഫൈസാനെ രക്ഷിക്കാനായില്ല. അനുജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാർ രക്ഷാപ്രവർത്തിനിറങ്ങി.
