നീർച്ചാൽ : പാലക്കാട് പത്തിരപാറ സ്വദേശിയും കൊല്ലങ്കാനയിലെ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ എന്‍.ടി പ്രകാശന്(67)യാണ് മരിച്ചത്. ഇന്നലെ രാവിലെ മുറിക്കകത്ത് അവശ നിലയില്‍ കണ്ട പ്രകാശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ 12വര്‍ഷമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തി വരികയായിരുന്നു. ഭാര്യഃവത്സല. ഏക മകന് പ്രസാദ്. സഹോദരങ്ങള്‍ഃ സന്തോഷ്, രാജീവന്, കോമള. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
