കാസര്‍ഗോഡ് : നീലേശ്വരം സ്വദേശിനിയായ ഡോക്ടര്‍ കുവൈറ്റില്‍ നിര്യാതയായി. വ്യാപാരിയായ പ്രഭാകരന് – റീജ ദമ്പതികളുടെ മകള്‍ നിഖില പ്രഭാകരന് (36) ആണ് മരിച്ചത്. 18 ദിവസമായി വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവാന് ഏക മകനാണ്. .. വര്‍ഷ സഹോദരിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് വരാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
