കാസര്‍ഗോഡ്: ഇന്നലെ അന്തരിച്ച ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പയുടെ മൃതദേഹം ജില്ലാ കോണ്ഗെസ്സ് കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. വലിയ സുഹൃത്ത് വലയത്തിനു ഉടമയായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിന് അതീതതമായി ബന്ധം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനു ഉടമയായിരുന്ന കരുണ്‍ താപ്പ, നേതാക്കളുമായും അണികളുമായും ഊഷ്മള ബന്ധം കാത്തു സൂക്ഷിച്ചു, എം എം ഹസ്സന്, രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ , മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, കെ പി സി സി നേതാക്കള്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍, മുസ്ലീം ലീഗ് നേതാക്കളായ എ അബ്ദുല്‍ റഹിമാന്‍, ഖാദര്‍ തെരുവത്ത് തുടങ്ങി സമൂഹത്തിനെ നാനാ തുറയിലുള്ളവര്‍ ഡി സി സി ഓഫീസിലും വീട്ടിലുമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഭൌതിക ശരീരം നാളെ സംസ്കരിക്കും
