പുത്തിഗെ (കാസർഗോഡ് ): ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അംഗടിമുഗറിലെ പരേതനായ നവീന്‍ചന്ദ്ര ഷെട്ടിയുടെ ഭാര്യ എന്‍. സുലോചന ഷെട്ടി(56)യാണ് മരിച്ചത്. ജുലായ് 28ന് മകന് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റ സുലോചന മംഗളൂരുവിലെ ആസ്പത്രയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ഃ അമൃത, അഭിഷേക്,അക്ഷയ്.സഹോദരങ്ങള്‍ഃ ശേഖര, ചന്ദ്രശേഖര, ചന്ദ്രാവതി..
