ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങൾ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.
By അശോക് നീർച്ചാൽ
:നീർച്ചാൽ (കാസർഗോഡ്) സർക്കാർ നൽകിയ സ്ഥലവും, റോഡും, വീടും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപെട്ട്
ബേളവില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങള്‍ രൂപീകരിച്ച ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത് സർക്കാർ നൽകിയ സ്ഥലവും, അന്തി ഉറങ്ങുന്ന കിടപ്പാടം നഷ്ടപ്പെടാതെ ഉറപ്പ് വരുത്തുക, സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ശ്രമം തടയുക,
റീസർവ്വേ യുടെ മറവിൽ റവന്യൂ അധികാരികളെ കുട്ട് പിടിച്ചുള്ള പ്രമാണിയുടെ നീക്ക് പോക്ക് അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
മധൂർ റോഡിൽ നിന്ന് തുടങ്ങി വില്ലേജ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു . ആക്ഷൻ കമ്മിറ്റി ചെയർമാൻ
ലത്തീഫ് ലൈഫ് ഹൗസ് വില്ല അധ്യക്ഷത
വഹിച്ചു. കൺവീനർ സീനത്ത് എൻ.സ്വാഗതം പറഞ്ഞു. പൊതു പ്രവർത്തകരായ അഡ്വക്കേറ്റ് പ്രകാശ് അമ്മണ്ണായ, ശാരദ ,ശോഭ ബി, സുബൈർ ബാപ്പാലി പ്പൊനം തുടങ്ങിയവർ സംസാരിച്ചു.
