കാസര്‍ഗോഡ്: കാസര്‍ഗോഡ്- മംഗലാപുരം ദേശീയപാതയില്‍ : സിപിസിആർഐ ക്ക് അടുത്ത് ഇന്ന് ഉച്ചയ്ക്ക് സ്വകാര്യ ബസും പിക്കപ്പ് വാനും കുട്ടിയിടിച്ചു. ബസ് ഡ്രൈവർ മൊഗ്രാൽപുത്തൂർ കുന്നിലിലെ ഇഷാമിനും വാൻ ഡ്രൈവർക്കും സാരമായ പരിക്കേറ്റു സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് കോൺക്രീറ്റ് തൊഴിലാളിക്കും നിസാര പരിക്കേറ്റു. തലപ്പാടിയിൽ നിന്നും കാസര്‍ഗോട്ടെക്ക് വരികയായിരുന്ന ബസും എതിരേ വന്ന പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. പിക്കപ്പ് വാനിന്റെ മുൻഭാഗവും ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്

