
കാസർഗോഡ് : സംസ്ഥാന തലത്തിലുള്ള സ്കൂൾ കായികോത്സവങ്ങൾക്ക് മുന്നോടിയായി സ്കൂളുകളിൽ കായികോത്സവങ്ങൾക്ക് തുടക്കമായി. ജില്ലയിലെ വിവിധ സ്കൂളുകളിൽ കായികോത്സവങ്ങൾ അരങ്ങേറി. മൊഗ്രാൽ സ്കൂളിലെ കായിക മത്സരങ്ങൾ ഏറെ മികവ് പുലർത്തുന്നതായി.
മൊഗ്രാൽ ജീവിഎച്ച് എസ്എസ്ൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കായികോത്സവം കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി കെ ജിജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ജയറാം ജെ സ്വാഗതം പറഞ്ഞു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി, കായികാധ്യാപകൻ മണി, അധ്യാപകരായ അഷ്കറലി,ബിജു പയ്യാക്കടത്ത്, റുവേഗ,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,എസ്എംസി ചെയർമാൻ ആരിഫ്, വൈസ് ചെയർപേഴ്സൺ നെജ്മുന്നിസ,മദർ പി ടി എ പ്രസിഡണ്ട് റംലാസലാം, അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടൈൽസ് തുടങ്ങിയവർ കായികോത്സവത്തിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി തസ്നീം നന്ദി പറഞ്ഞു.