കാസർഗോഡ് : സ്കൂട്ടറിൽ സഞ്ചരിച്ച് മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബേക്കൽ പോലീസിന്റെ പിടിയിലായി. തലശ്ശേരി, നാദാപുരം പോലീസ് സ്റ്റേഷനുകളിൽ കേസിലുള്ള വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ചു കടന്നുകളഞ്ഞ പ്രതിയായ മുഹമ്മദ് ഷംനാസ് (33 ) നിനയാണ് ബേക്കൽ പോലീസ് അതി സാഹിസികമായി പിടികൂടി ന്യൂ മാഹി പോലീസിന് കൈമാറിയത്. പ്രതി ഇതിനു മുൻപ് ബേക്കൽ, മേല്പറമ്പ, കാസറഗോഡ്,പരിയാരം പോലീസ് സ്റ്റേഷനുകളിൽ പത്തോളം സ്നേച്ചിങ് കേസുകളിലും, വയനാട് ജില്ലയിൽ എൻ ഡി പി എസ് കേസുകളിലും ഉൾപ്പെട്ട ആളാണ്.
ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡയുടെ നിർദ്ദേശ പ്രകാരം ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ ശ്രീദാസ് എം വി, I സവ്യസച്ചി, ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്തു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .
