
കാസർഗോഡ് : ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ നാളെ ചെർക്കള വിൻഡ് വാലി റിസോർട്ടിൽ “സെലിമാൻച്ചായാസ് പുള്ളീസ് എന്ന പേരിൽ ഒത്തു ചേരുന്നു.. കുടുംബങ്ങളിലെ പുതിയ തലമുറയിലെ പലരും സാഹചര്യങ്ങൾ കൊണ്ട് പരസ്പരം അറിയാതെ പോകുന്ന സമകാലീന സാഹചര്യത്തിൽ ആണ് ഇത്തരം സംഗമങ്ങളുടെ പ്രസക്തി വർധിക്കുന്നത്.. ഇതൊടാനുബന്ധിച്ചു കുടുംബത്തിന്റെ സമഗ്ര ചരിത്രവും കുടുംബത്തിലെ അറിയപ്പെടുന്ന ആളുകളെയും.വിവിധ മേഖലയിൽ. മികവ് തെളിയിച്ചവരേയും. പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ തലമുറകൾ തണലേക്കാൻ എന്ന പുസ്തകം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. മാസങ്ങളോളം ഉള്ള ഓർഗാനൈസിങ് കമ്മിറ്റിയുടെ ശ്രമത്തിൻറെ ഫലമായി നാളെ ചേരുന്ന കുടുംബ യോഗത്തിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ അനുമോദിക്കൽ, ഇതോടു അനുബന്ധിച്ചു നടത്തിയ വിവിധ മത്സരനങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം, ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.