ആദൂര്‍ഃ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള കണ്ണാടിപാറയില്‍ താമസക്കാരനായ സി.എ.സലീം(41)നെയാണ് ആദൂര്‍ പൊലിസ് അറസ്റ്റ്ചെയ്തത്.ജുലായ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെട്ടുംക്കല്ലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 25000രൂപ വില മതിക്കുന്ന ഫോണ്‍ മോഷണം പോയത്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ചെര്‍ക്കള കെ.കെ.പുറത്തെ മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് സലീം പൊലിസ് പിടിയിലായത്. മോഷ്ടിച്ച ഫോണ്‍ കാസർഗോഡ് ചക്കര ബസാറിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയാണ് മേശ പുറത്തിരുന്ന ഫോണുമായി കടന്ന് കളഞ്ഞത്. സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
