
കാസർഗോഡ് :കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനം നിസ്സഹായരായിരിക്കുമ്പോൾ സാമൂഹ്യ പെൻഷൻ എന്ന വിപ്ലവകരമായ ജനക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചത് ആർ ശങ്കർ കേരള മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അനുസ്മരിച്ചു. സാമൂഹ്യമായും സാമ്പത്തികമായും ക്ലേശമനുഭവിക്കുന്ന സമുദായംഗങ്ങളെ ഒന്നിച്ചുനിർത്തി എസ്എൻ ട്രസ്റ്റിന് രൂപം നൽകുകയും സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത ആർ ശങ്കർ നല്ല ഭരണാധികാരിക്ക് മാതൃകയാണെന്നും ഇദ്ദേഹം തുടർന്ന് പറഞ്ഞു. ലോകത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി നാടിൻറെ വികസനത്തിനും ദാരിദ്ര നിർമ്മാർജ്ജനത്തിനും ജനങ്ങളെ കൂടെ നിർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കേരളത്തിൽ അധികാരത്തിലെത്തിക്കുകയും ജനാധിപത്യത്തിനും മതേതരത്വത്തിനും മാതൃകയായി ആ സർക്കാരിന് നേതൃത്വം നൽകുവാനും ആർ ശങ്കറിന് കഴിഞ്ഞുവെന്ന് പി കെ ഫൈസൽ ചൂണ്ടിക്കാട്ടി.
ആർ ശങ്കറിന്റെ അമ്പത്തി മൂന്നാമത് ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി നേതാക്കളായ സി വി ജെയിംസ്, ആർ ഗംഗാധരൻ, കെ ഖാലിദ്, എം രാജീവൻ നമ്പ്യാർ, മിനി ചന്ദ്രൻ, എ വാസുദേവൻ, ഡോ: ശശിധരൻ ചെറുവത്തൂർ, അർജുനൻ തായലങ്ങാടി, മഹമൂദ് വട്ടേക്കാട്, എം എ അബ്ദുൽ റസാഖ്,യു വേലായുധൻ , എ പുരുഷോത്തമൻ നായർ, ഖാദർ മാന്യ, കമലാക്ഷ സുവർണ്ണ, ഉഷ അർജുനൻ, എം എ ധർമ്മധീരൻ തുടങ്ങിയവർ സംസാരിച്ചു.