കാസറഗോഡ് :സയണിസ്റ്റ് സാമ്രാജ്യത്വ വാഴ്ചക്കെതിരെ വെൽഫെയർ പാർട്ടി കാസർഗോഡ് നഗരത്തിൽ പ്രകടനം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ്, ജില്ലാ ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള, കാസർകോട് മണ്ഡലം പ്രസിഡൻ്റ് നെഹാർ കടവത്ത്, സെക്രട്ടറി പി എസ് സിദ്ധീഖ്, സുബൈർ നാസ്കോ, ഇസ്മായിൽ മധൂർ , മുഹമ്മദ് താഹിർ, പി.കെ ബഷീർ, എൻ.എം വാജിദ്, അഡ്വ ഖദിജത്ത് ഫൈമ , അസ്മ അബ്ബാസ്, സാബിറ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
