മുള്ളേരിയ: (കാസർഗോഡ് )
ജോലിക്കിടെ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ തൊഴിലാളി കുണ്ടാർ ഹുൻസട്ക്ക
സ്വദേശി യതീഷ (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാടകം മൂടാംകുളത്താണ് അപകടം. വൈദ്യുത തൂൺ സ്ഥാപിച്ച ശേഷം മറുഭാഗത്തെ തൂണിൽ നിന്ന് ലൈൻ വലിച്ച് ബന്ധിപ്പിക്കുന്നതിനിടെ തൂൺ ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന ജീവനക്കാർ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ സജ്ജീവ റാവുവിന്റെയും കെ.ലളിതയുടെയും മകനാണ്. ഭാര്യ: നവനീത. സഹോദരങ്ങൾ: ഭവാനി ശങ്കര, ശിവപ്രസാദ്, യശ്വന്ത.
