]കാസര്‍ഗോഡ് : ഐക്യം ,അതിജീവനം , അഭിമാനം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന എം.എസ് എഫ് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ആയിരത്തിലധികം വിദ്യാർത്ഥികളെ അണിനിരത്തി കാസറഗോഡ് നഗരത്തിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.
ലഹരി, റാഗിംഗ് തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെയും വിദ്യാർത്ഥി അവകാശങ്ങൾക്ക് വേണ്ടിയും പ്ലാകാർഡുകൾ ഉയർത്തിയും മുദ്രവാക്യം വിളിച്ചുമാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. ക്ലോക്ക് ടവർ പരിസരത്തു നിന്നാരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു. റാലിക്ക് എം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂർ, ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ, സംസ്ഥാന വൈസ്പ്രസിഡണ്ട് അനസ് എതിർത്തോട്എന്നിവർ \നേതൃത്വം നൽകി

