By അശോക് നീർച്ചാൽ

ബദിയടുക്കഃ വാര്‍ഡ് വിഭജനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഒരുങ്ങി മുന്നണികള്‍. ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ ഭരണ തുടര്‍ച്ചയ്ക്ക് യു.ഡി.എഫും, ഭരണം തിരിച്ചു പിടിക്കാന്‍ ബി.ജെ.പിയും സീറ്റ് നിലനിര്‍ത്താന്‍ എല്‍ ഡി എഫും. നേരത്തെ 19വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വര്‍ധിച്ചതോടെ വാര്‍ഡുകള്‍ വിഭജിക്കേണ്ടി വന്നു. ഇതോടെ നേരത്തെ കുത്തക വാര്‍ഡുകള്‍ എന്ന് അവകാശപ്പെട്ടിരുന്ന പല വാര്‍ഡുകളും ഇല്ലാതായി. മാത്രവുമല്ല പല വാര്‍ഡുകളും സ്ത്രീ സംവരണമായതോടെ പല നേതാക്കള്‍ക്കും മത്സരിക്കാനുള്ള സുരക്ഷിതമായ വാര്‍ഡുകള്‍ ഇല്ലതായി. നിലവില്‍ 19വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് യു.ഡി.എഫ്,എട്ട് ബിജെപി, രണ്ട് എല്‍ഡിഎഫ് ഒന്ന് എല്‍ ഡി എഫ് സ്വതന്ത്ര എന്നിങ്ങിനെയാണ് കക്ഷി നില. അതില്‍ സ്റ്റാന്റംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി ജെ പിയെ പിന്തുണച്ച് സ്റ്റാന്റംഗ് കമ്മിറ്റികള്‍ പിടിച്ചെടുത്തത് ഏറെ ചര്‍ച്ച വിഷയമാവുന്നു. അതിനിടെ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എല്‍ ഡി എഫ് പിന്തുണയോടെ വിജയിച്ച റഷീദ ഹമീദ് എല്‍ ഡി എഫ് പിന്തുണ പിന്‍വലിച്ച് യു ഡി എഫിനൊപ്പം നിന്നു. ഇത്തവണ യു ഡി എഫ് നേരത്തെ തന്നെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ചു. 12വാര്‍ഡുകളില്‍ കോണ്‍ഗ്രസ്, 9 വാര്‍ഡുകളില്‍ മുസ്ലീം ലീഗ് മത്സരിക്കാന്‍ ധാരണയായി. ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ച് പ്രചരണം തുടങ്ങിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബി ജെ പിയും ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പൂര്‍ത്തീകരിച്ച് പ്രചരണത്തിനിറങ്ങി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്ന് വരുന്നതെയുള്ളു. യു ഡി എഫ് ഭരണ തുടര്‍ച്ച അവകാശപെടുമ്പോള്‍ ബി ജെ പി ഭരണം തിരിച്ച് പിടിക്കുമെന്ന് പ്രചരണവുമായി മുന്നോട്ട് പൗകുമ്പോള് എല്‍ ഡി എഫിന് സീറ്റ് നിലനിര്‍ത്താനാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്.