By എ പി. വിനോദ്
ചൂരൽമല (വയനാട്): വയനാട് ദുരന്തം കഴിഞ്ഞു ഒരാണ്ട് പൂർത്തിയാകുമ്പോഴും ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. സർക്കാരിന്റെ വീടുനിർമാണം ആരംഭിച്ചതെ ഉള്ളൂ. മോഡൽ വീടുപോലും ആയിട്ടില്ല. 405 പേരാണ് സർക്കാരിന്റെ ദുരിത ബാധിത ലിസ്റ്റിൽ ഉള്ളത്. ഇവർക്കാണ് വീട് നിർമ്മിക്കുന്നത്. സന്നദ്ധ സംഘടനകൾ നിർമ്മിക്കുന്ന വീടുകൾക്ക് സർക്കാർ തടസ്സവാദം ഉന്നയിച്ചുകൊണ്ട് ഈ വീട് നിർമാണം തടസ്സപ്പെടുത്തുന്ന രീതിയാണ്. മുസ്ലീം ലീഗ് വീട് നിർമ്മിക്കാൻ ഏറ്റെടുത്ത സ്ഥലം തോട്ട ഭൂമിയാണെന്ന് പറഞ്ഞു റവന്യു മന്ത്രി തന്നെ രംഗത്ത് വന്നത് ദുരിത ബാധിതരെ സഹായിക്കാനുള്ള സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സംഭാവനകൾക്ക് തടസ്സമാവുകയാണ്. എല്ലാം സർക്കാരിന്റെ കീഴിൽ ആവണം എന്ന് പറഞ്ഞു സർക്കാർ 788 കോടി രൂപയാണ് പിരിച്ചത്. ഇതിൽ നാലിലൊന്നു പോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. ചിലവഴിക്കുന്നതാവട്ടെ അനാവശ്യ കാര്യങ്ങൾക്കും. പുന്നപ്പുഴ പുനരുധാരണത്തി നാണ് 195 കോടിരൂപ അനുവദിച്ചിട്ടുള്ളത്. പുഴ സ്വാഭാവികമായി ഒഴുകുന്നതിനും ഒഴുക്ക് ക്രമപ്പെടുത്തുന്നതിനും പാർശ്വഭിത്തി കെട്ടി പുതിയ പുഴ ഉണ്ടാക്കുന്നത് എന്തിന് ആണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ഇത് ഏൽപ്പിച്ചതാകട്ടെ, സർക്കാരിന് വേണ്ടി കരാർ പണികൾ ചെയ്യുന്ന ഊരാളങ്കൽ സോസൈറ്റിയെയാണ്. വീട് നിർമാണവും ഈ സോസൈറ്റിയെയാണ് ഏൽപ്പിച്ചത്. രണ്ടു മുറികൾ ഉള്ള സാധാരണക്കാരന്റെ വീടിനു സർക്കാർ രണ്ട് ലക്ഷം അനുവദിക്കുമ്പോൾ, നല്ല സൌകര്യമുള്ള വീടിനു 15 ലക്ഷം കണക്കാക്കിയാലും, 25 ലക്ഷം രൂപൽക്കാണ് ഊരാളങ്കൽ സോസൈറ്റിക്കി കരാർ കൊടുത്തത്. ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പണം ദൂർത്ടി ക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സഹായം വാഗ്ദാനം നൽകിയ അയൽ സംസ്ഥാനങ്ങളെയോ സ്വകാര്യ വ്യക്തികളെയോ ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.

ഇതിനകം ഇരുപതോളം വീടുകൾ സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്നും 300 രൂപ വേതനം ലഭിച്ചിരുന്ന 500 ഓളം പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ദുരിതത്തിലും സർക്കാർ ലാഭം മാത്രമാണ് നോക്കുന്നത്. വീട് ലിസ്റ്റിൽ ഉള്ള 105 ഓളം പേർ തങ്ങൾക്ക് വീട് വേണ്ട എന്ന് പറഞ്ഞു 15 ലക്ഷം വാങ്ങി ഒഴിവായിട്ടുണ്ട്.മുസ്ലീം ലീഗിന്റെ വീട് നിർമാണത്തിന്തടസ്സവാദം ഉന്നയിക്കുന്ന സർക്കാർ, എല്ലാം തങ്ങൾക്കു കീഴിൽ ആവണം എന്ന് വാശി പിടിക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ടവന്റെ ദുരിതമാണ് ഇരട്ടിക്കുന്നത്.
