By ഷാഫി തെരുവത്ത്
കാസർഗോഡ്: കേരള വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം, ബോവിക്കാനം ബി.എ.ആർ.ജി.എച്ച്.എസ്.എസ് സ്കൂളിൽ “ആവാസ വ്യവസ്ഥയിൽ പാമ്പുകളുടെ പ്രാധാന്യം” എന്ന പരിപാടി സംഘടിപ്പിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി.പി.വി പരിപാടി ഉല്ഘാടനം ചെയ്തു. സത്യൻ എൻ വി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, അധ്യക്ഷനായ പരിപാടിക്ക്, സ്കൂൾ ഹെഡ് മാസ്റ്റർ കെ.നാരായണൻ, പി.ടി.എ.പ്രസിഡൻ്റ് മണികണ്ഠൻ ഓമ്പയിൽ, സ്റ്റാഫ് സെക്രട്ടറി, റോസമ്മ.പി.എം.ടീച്ചർ, എ.പദ്മിനി ടീച്ചർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വിജയനാഥ്.കെ.ആർ, എന്നിവർ ആശംസകൾ നേർന്നു. “പാമ്പും പാമ്പ് കടിയും” എന്ന വിഷയത്തിൽ സർപ്പ വളണ്ടിയർ& എഡ്യൂകേറ്റർ സുനിൽ സുരേന്ദ്രൻ.കെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജയകുമാരൻ.കെ, പ്രവീൺ കുമാർ.പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജ്ഞു.എം. ജെ, സുധീഷ്. കെ, രവീന്ദ്ര യു, അഭിലാഷ്. കെ. പി, ഡ്രൈവർ ലിജോ സെബാസ്റ്റ്യൻ, സർപ്പ വളണ്ടിയർ അനീഷ് എന്നിവർ നേതൃത്വം നല്കി. സയൻസ് ക്ലബ് കൺവീനർ കൃഷ്ണപ്രിയ ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു. പരിപാടിയിൽ ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും, കാസർഗോഡ് ആർ. ആർ. ടി. ടീം അംഗങ്ങളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിലും പരിസരങ്ങളിലും പാമ്പുകളുടെ സാന്നിധ്യം പരിശോധിച്ചു. പരിശോധനയ്ക്ക് സോഷ്യൽ ഫോറസ്ട്രി സ്റ്റാഫും, ആർ. ആർ. ടി. ടീമും, സ്കൂൾ അധികൃതരും നൽക്കി.

