കാസർഗോഡ് : ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി എ ആർ ടി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ എച്ച് ഐ വി / എയിഡ്സ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വുമൺസ് ഐ എം എ കാസർകോട് പ്രസിഡൻ്റ് ഡോ. സുധ ഭട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കൺസൾട്ടൻ്റ് ഡോ പി കൃഷ്ണ നായിക് അധ്യക്ഷത വഹിച്ചു. എ ആർ ടി സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന മുഖ്യ പ്രഭാഷണം നടത്തി. ഐ എം എ ജില്ലാ ചെയർമാൻ ഡോ ബി നാരായണ നായിക് റെഡ് റിബൺ അണിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് ലത എ എയിഡ് ദിന സന്ദേശം നൽകി. സബിത മാനുവൽ, കവിത കരുണാകരൻ, കുഞ്ഞികൃഷ്ണൻ , രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് സി എ യൂസുഫ് സ്വാഗതവും ഐ സി ടി സി കൗൺസിലർ അജി അലക്സ് നന്ദിയും പറഞ്ഞു. കൗൺസിലർ അനിൽ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ സിന്ധു, എസ് പ്രമീള കുമാരി, പ്രബിത ബാലൻ, ഫിദ ഹസ്സൻ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമൻ്റോയും നൽകി.
